
മുളക്കുഴ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ജൂൺ 26-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് "ലഹരിയെ ഡിഫെൻഡ് ചെയ്യാം" എന്ന സന്ദേശവുമായി വ്യത്യസ്തമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാടിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ അണിനിരത്തി വാർഡ് മുഴുവൻ ഫുട്ബോൾ തട്ടി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു.
കാരക്കാട് ജംഗ്ഷനിൽ രാവിലെ നടന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സലിം ബഷീർ നിർവഹിച്ചു. വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാട് അധ്യക്ഷത വഹിച്ചു.
കാരക്കാട് എസ്.എച്ച്.വി ഹൈസ്കൂളിലെ കായികാധ്യാപകൻ കെ.ആർ. അനന്തൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് നിരവധി യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വാർഡിലെ വിവിധ പ്രദേശങ്ങളിലൂടെ ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ഫുട്ബോൾ തട്ടി സഞ്ചരിച്ചാണ് ബോധവത്കരണ പരിപാടി നടത്തിയത്. ലഹരിക്കെതിരായ ശക്തമായ സന്ദേശം ജനങ്ങളിലെത്തിക്കാൻ പരിപാടിക്ക് സാധിച്ചതായി സംഘാടകർ അറിയിച്ചു.
ചെങ്ങന്നൂർ സബ് ഇൻസ്പെക്ടർ അനിൽകുമാർ, വാർഡ് വികസന സമിതി കൺവീനർ, വിനി ജ സുനിൽ, കോ. കൺവീനർ അരവിന്ദ്, എഡിഎസ് ചെയർപേഴ്സൺ
ദിവ്യ ഹരികൃഷ്ണൻ, രാഹുൽ വെട്ടിപ്പിടിക,
വിനു നരേന്ദ്രൻ , പത്മകുമാർ, ചന്ദ്രിക, ശ്രീകുട്ടൻ, മിഥുൻ, ആരോമൽ , ആദ്യത്യ പ്രസാദ്, ആദിത്യ, വിനായകൻ, അഭിനവ് ,
ആൽബർട്ട് എന്നിവർ നേതൃത്വം നൽകി.











